Short Vartha - Malayalam News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; രണ്ട് പ്രതികള്‍ പിടിയില്‍

ബിഹാര്‍ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗര്‍ ശ്രിജോഗേന്ദ്ര പാല്‍ എന്നിവരെ ഗുജറാത്തിലെ ഭുജില്‍ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലുള്ള സല്‍മാന്‍ ഖാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിവെയ്പ്പുണ്ടായത്.