Short Vartha - Malayalam News

സൽമാൻ ഖാൻ്റെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പ്: രണ്ട് പേർ കൂടി അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വീടിന് നേരെയുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നിന്നുള്ള രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികൾക്ക് വെടിവെയ്ക്കാനായി തോക്കും വെടിയുണ്ടകളും നൽകിയ സുഭാഷ് ചന്ദർ, അനൂജ് തപൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വെടിവെയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ പോലീസ് കസ്റ്റഡി മുംബൈ കോടതി ഏപ്രിൽ 29 വരെ നീട്ടി.