Short Vartha - Malayalam News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; സുരക്ഷ ശക്തമാക്കി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈയിലെ ബാന്ദ്ര ഏരിയയിലുളള വീടിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അജ്ഞാതരാണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.