Short Vartha - Malayalam News

സൽമാൻ ഖാന്‍റെ വീടിന് പുറത്ത് വെടിയുതിർത്ത കേസ്: പ്രതികളില്‍ ഒരാൾ ആത്മഹത്യ ചെയ്തു

ഏപ്രിൽ 14 നാണ് നടന്‍ സൽമാൻ ഖാന്‍റെ മുംബൈയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവര്‍ക്ക് തോക്ക് വിതരണം ചെയ്ത രണ്ടു പേരില്‍ ഒരാളായ അനൂജ് തപാൻ (32) ആണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. 2022 നവംബർ മുതൽ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയെ തുടർന്ന് സൽമാൻ ഖാന് Y-Plus സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിട്ടുളളത്.