Short Vartha - Malayalam News

ലോറന്‍സ് ബിഷ്ണോയി സംഘത്തെ അവസാനിപ്പിക്കും: ഏക്‌നാഥ് ഷിന്‍ഡെ

ബോളിവുഡ് നടന്‍ സമാന്‍ഖാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിന് പിന്നാലെ താരത്തെ സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. അധോലോകത്തിന് മുംബൈയില്‍ ഇടമില്ല. ഇത് മഹാരാഷ്ട്രയാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തെ അവസാനിപ്പിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. ഏപ്രില്‍ 14നാണ് ബാന്ദ്രയിലുളള സല്‍മാന്‍ഖാന്റെ വസതിക്ക് നേരെ വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.