Short Vartha - Malayalam News

സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെയ്പ്പ്; ലോറന്‍സ് ബിഷ്ണോയി സംഘാംഗം അറസ്റ്റില്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിയായ ഹര്‍പാല്‍ സിംഗ് (34) ആണ് അറസ്റ്റിലായത്. വെടിവെപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് സിംഗ്. ഏപ്രില്‍ 14നാണ് മുംബൈയിലെ ബാന്ദ്ര ഏരിയയിലെ സല്‍മാന്‍ ഖാന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്.