Short Vartha - Malayalam News

സൽമാൻ ഖാനെ ആക്രമിക്കാൻ പദ്ധതിയിട്ടു; ബിഷ്‌ണോയി സംഘത്തിലെ 4 പേർ അറസ്റ്റിൽ

ബോളിവുഡ് താരം സൽമാൻ ഖാനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ നാലുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്താൻ സൽമാൻ ഖാൻ്റെ വീടിൻറെ പരിസരത്തും ഫാം ഹൗസിലും പ്രതികൾ നിരീക്ഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പൻവേലിലുള്ള താരത്തിന്റെ ഫാം ഹൗസിലേക്ക് പോകുംവഴി കാർ തടഞ്ഞ് ആക്രമിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി ഇവർ പാകിസ്ഥാനിലെ ആയുധ വിതരണക്കാരിൽ നിന്ന് AK- 47, M- 16 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.