Short Vartha - Malayalam News

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് അന്‍മോല്‍ ബിഷ്ണോയ്

ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയ്. ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി മനസിലാക്കാനും അത് പരീക്ഷിക്കാതിരിക്കാനും നിങ്ങള്‍ക്ക് കാണിച്ചുതന്ന ട്രെയിലറാണ് ഈ വെടിവെയ്പ്പ്. ഇത് ആദ്യത്തേതും അവസാനത്തെയും മുന്നറിയിപ്പാണെന്നും അന്‍മോല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ ഒളിവിലുള്ള പ്രതിയാണ് അന്‍മോല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് വധഭീഷണി മുഴക്കി ഇ-മെയില്‍ ലഭിച്ചിരുന്നു.