Short Vartha - Malayalam News

ലണ്ടനില്‍ മലയാളിയായ 10 വയസുകാരിക്ക് വെടിയേറ്റു

പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്‌സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ റെസ്റ്റോറന്റിലായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. റെസ്‌റ്റോറന്റിലുണ്ടായിരുന്ന മറ്റൊരാളെയാണ് അക്രമികള്‍ ലക്ഷ്യം വെച്ചതെന്നാണ് വിവരം. ഉടന്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.