Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മണിപ്പൂരില്‍ പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്

മണിപ്പൂരിലെ മൊയ്റാംഗ് മണ്ഡലത്തിലെ തമന്‍പോക്പിയിലെ പോളിംഗ് സ്റ്റേഷന് സമീപമാണ് അക്രമിസംഘം നിരവധി റൗണ്ട് വെടിയുതിര്‍ത്തത്. തുടര്‍ന്ന് വോട്ടു രേഖപ്പെടുത്താനെത്തിയ ജനങ്ങള്‍ പരിഭ്രാന്തരാകുകയും പോളിംഗ് ബൂത്തില്‍ നിന്ന് പുറത്തേക്ക് ഓടിപ്പോകുകയും ചെയ്തു. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിപ്പൂരില്‍ കുക്കി-മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലുളള വംശീയ സംഘര്‍ഷം തുടരുന്നതിനിടെയാണ് സംസ്ഥാനം ജനവിധി തേടുന്നത്.