Short Vartha - Malayalam News

മോദിയുടെ കോലം കത്തിച്ചു; കാനഡയോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ

വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഖാലിസ്ഥാനി തീവ്രവാദികള്‍ സഭ ചേരുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തതില്‍ ഇന്ത്യ കാനഡയോട് ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് കൊളംബിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ സ്മരണയ്ക്കായി കനേഡിയന്‍ പാര്‍ലമെന്റ് മൗനോപചാരം അര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.