Short Vartha - Malayalam News

നിജ്ജാറിന്റെ കൊലപാതകം: ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ് ചെയ്ത് കാനഡ

വര്‍ഷങ്ങളായി കാനഡയില്‍ താമസിക്കുന്ന അമര്‍ദീപ് സിങാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയന്‍ പോലീസ് പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം നാലായി. നേരത്തെ കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.