Short Vartha - Malayalam News

2021ലെ പൊതുതിരഞ്ഞെടുപ്പില്‍ ചൈനയും ഇടപെട്ടതായി കാനഡ

ചാരസംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസസാണ് (CSIS) 2019, 2021 തിരഞ്ഞെടുപ്പുകളില്‍ ചൈന ഇടപെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന രഹസ്യമായും വഞ്ചനാപരമായും ഇടപെട്ടുവെന്നാണ് ആരോപണം. ചൈനീസ് സര്‍ക്കാരിന്റെ വിദേശ ഇടപെടലില്‍ 11 സ്ഥാനാര്‍ത്ഥികളും 13 സ്റ്റാഫ് അംഗങ്ങളും ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ടതായും CSISന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.