Short Vartha - Malayalam News

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു

ഹരിയാനയിലെ സോനിപത്ത് സ്വദേശിയായ ചിരാഗ് ആന്റില്‍ (24) ആണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 12ന് കാനഡയിലെ വാന്‍കൂവറില്‍ കാറിനുള്ളില്‍ വെച്ചാണ് അജ്ഞാതരായ അക്രമികള്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. 2022ലാണ് ചിരാഗ് MBA പഠനത്തിനായി കാനഡയിലേക്ക് പോയത്.