Short Vartha - Malayalam News

നിജ്ജറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റില്‍

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. കനേഡിയന്‍ പ്രവിശ്യയായ സുറേയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ചാണ് നിജ്ജര്‍ ആക്രമിക്കപ്പെട്ടത്. കാനഡ കേന്ദ്രമാക്കി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയിരുന്ന നിജ്ജര്‍ ആണ് ഖലിന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖലിസ്ഥാന്‍ സംഘടന നയിച്ചിരുന്നത്. നിജ്ജറിനെ പിടികൂടുന്നവര്‍ക്ക് ഇന്ത്യ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.