Short Vartha - Malayalam News

ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസംഗത്തിനിടെ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനക്കൂട്ടം

ടൊറന്റോയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ജനക്കൂട്ടം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. രാജ്യത്തെ സിഖ് സമുദായത്തിന്റെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ സിഖ് സമൂഹത്തെ സംരക്ഷിക്കുമെന്നും ഗുരുദ്വാരകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി സെന്ററുകളിലും ആരാധനാലയങ്ങളിലും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.