Short Vartha - Malayalam News

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം: ഇന്ത്യ കാനഡയെ പ്രതിഷേധം അറിയിച്ചു

ടൊറൻ്റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മറ്റ് രാഷ്ട്രീയ നേതാക്കളും ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തതിലും ചടങ്ങിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയതിലും ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയിൽ വീണ്ടും രാഷ്ട്രീയ ഇടം നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.