ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്ത് BSF

പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ചാന്‍ കലാന്‍ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തില്‍ നിന്നാണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്തത്. ക്വാഡ്കോപ്റ്റര്‍ മോഡല്‍ - DJI മാവിക് 3 ക്ലാസിക് എന്ന ഡ്രോണാണ് കണ്ടെടുത്തത്. ഡ്യൂട്ടിയിലുള്ള BSF സെനികരുടെ ജാഗ്രതയും വേഗത്തിലുള്ള പ്രവര്‍ത്തനവുമാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ കണ്ടെത്താന്‍ സഹായകരമായത്.
Tags : BSF,Drone