പഞ്ചാബിലെ അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 16 വയസുകാരനായ പാക് പൗരനെ പിടികൂടി

പഞ്ചാബിലെ തര്‍ണ്‍ തരണ്‍ ജില്ലയിലെ പല്ലോപതി ഗ്രാമത്തിനോട് ചേര്‍ന്നുള്ള അതിര്‍ത്തി വേലിക്ക് സമീപത്ത് നിന്നാണ് കസൂര്‍ സ്വദേശിയായ 10കാരനായ പാക് പൗരനെ BSF അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണും 100 രൂപയുടെ പാക് കറന്‍സിയും കണ്ടെടുത്തു. BSFന്റെയും മറ്റു ഏജന്‍സികളുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയെ ഖല്‍റ പോലീസ് സ്‌റ്റേഷന് കൈമാറി.