കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ അജണ്ടയെന്ന് അമിത് ഷാ
ആര്‍ട്ടിക്കള്‍ 370നെ കോണ്‍ഗ്രസും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണക്കുന്നതിനെ സംബന്ധിച്ച് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ നിലപാട് ആണെന്നാണ് തെളിയിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസും-നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുളള സഖ്യം അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കള്‍ 370 പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസും പാകിസ്ഥാനും മറന്നു പോയെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
ജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് BSF ജവാന് പരിക്കേറ്റു. പുലര്‍ച്ചെ 2.35 ന് അതിര്‍ത്തിക്കപ്പുറത്ത് അഖ്നൂര്‍ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പ് ഉണ്ടായെന്നും BSF അതിന് തക്കതായ മറുപടി നല്‍കിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യന്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഭീകരാക്രമണം; ബലൂചിസ്ഥാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 കടന്നു
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വിവിധയിടങ്ങളിലായാണ് ഭീകരാക്രമണം നടന്നത്. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിലായി നടന്ന ആക്രമണ പരമ്പരയില്‍ പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മി. പഞ്ചാബില്‍ നിന്നെത്തിയ ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം 23 പേരെ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. തിരിച്ചടിച്ച പാകിസ്ഥാന്‍ സേന 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്.
പാകിസ്ഥാനിൽ ഭീകരാക്രമണം: 39 പേർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഒരു ബസ് കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞ് നിർത്തി ആളുകളെ പരിശോധിച്ച ശേഷം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഭീകരർ ട്രക്കുകളും, വാനുകളും ഉൾപ്പെടെ 10 വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിൽ രണ്ട് ബസ് അപകടങ്ങളിലായി 44 പേർ മരിച്ചു
പാകിസ്ഥാനിൽ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിലായി 44 പേർ മരിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. പഞ്ചാബ് പ്രവിശ്യയുടെയും പാക് അധീന കാശ്മീരിന്റെയും അതിർത്തിയിലുള്ള ആസാദ് പട്ടാണിനിലാണ് ഒരപകടം ഉണ്ടായത്. ഇതിൽ 15 പുരുഷന്മാരും 6 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേർ മരിച്ചു. മറ്റൊരപകടം ബലൂചിസ്താനിലെ മക്രാൻ തീരദേശ ഹൈവേയിലാണുണ്ടായത്. 12 തീർത്ഥാടകരാണ് ഈ അപകടത്തിൽ മരിച്ചത്. അർബൈൻ തീർത്ഥാടനതിനായി പോയതാണ് ഇവർ.
ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫിനെ നിരോധിച്ച് പാക് സര്‍ക്കാര്‍
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിക്കുന്നതെന്ന് വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ വ്യക്തമാക്കി. പാര്‍ട്ടി രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1996ലാണ് ഇമ്രാന്‍ ഖാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി രൂപീകരിച്ചത്. അതേസമയം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇമ്രാന്‍ ഖാന്‍ നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണുള്ളത്.
2025ല്‍ പാകിസ്ഥാനിലെ ലാഹോറിലാണ് ചാമ്പ്യന്‍ ട്രോഫി നടക്കാനിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. മാര്‍ച്ച് ഒന്നിന് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടും. കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍.
നുഴഞ്ഞുകയറ്റ ശ്രമം; ഗുജറാത്തില്‍ പാക് പൗരന്‍ പിടിയില്‍
ഗുജറാത്തിലെ കച്ച് ജില്ലയിലെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ 30 കാരനായ അഫ്സല്‍ ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്തു വരികയാണെന്നും BSF ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടി20 ലോകകപ്പ്: ഇന്ത്യ- പാക് ആവേശ പോരാട്ടം ഇന്ന്
ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ USAയോട് തോല്‍വി ഏറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ മത്സരിക്കാനെത്തുന്നത്. അതിനാല്‍ തന്നെ ഈ മത്സരം തോറ്റാല്‍ പാകിസ്ഥാന്റെ നില കൂടുതല്‍ പ്രതിരോധത്തിലാകും.
ബലൂചിസ്ഥാനിൽ ഇറാൻ സേനയുടെ ആക്രമണം; 4 പാകിസ്ഥാനികൾ കൊല്ലപ്പെട്ടു
ചൊവ്വാഴ്ച രാത്രി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഇറാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നാല് പാകിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ - ഇറാൻ അതിർത്തിക്ക് സമീപമാണ് വെടിവെയ്‌പ്പ് നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഉമർ ജമാലി അറിയിച്ചു. വെടിവയ്പ്പിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വാഷുക്ക് നയീം ഉംറാനി പറഞ്ഞു.