ജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് BSF ജവാന് പരിക്കേറ്റു. പുലര്‍ച്ചെ 2.35 ന് അതിര്‍ത്തിക്കപ്പുറത്ത് അഖ്നൂര്‍ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പ് ഉണ്ടായെന്നും BSF അതിന് തക്കതായ മറുപടി നല്‍കിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യന്‍ സൈനികര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ BSF ജവാൻ വെടിയേറ്റ് മരിച്ചു
ത്രിപുരയിലെ ധലായ് ജില്ലയിലെ ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവം. ബി. അരുൺ ദിലീപ് (39) എന്ന BSF ജവാനാണ് മരിച്ചത്. വെടിയേറ്റതിന് പിന്നാലെ അരുൺ ദിലീപിനെ അഗർത്തലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷയത്തിൽ BSF ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി BSF
ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF). മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതിര്‍ത്തിയില്‍ 24x7 നിരീക്ഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 18 BSF ബറ്റാലിയനുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
കശ്മീര്‍ അതിര്‍ത്തിയില്‍ കൂടുതല്‍ BSF ജവാന്മാരെ നിയോഗിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയുന്നതിന് വേണ്ടിയാണ് BSFന്റെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മുകശ്മീരിലേക്ക് മാറ്റി നിയമിക്കുക. ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്.
നുഴഞ്ഞുകയറ്റ ശ്രമം; ഗുജറാത്തില്‍ പാക് പൗരന്‍ പിടിയില്‍
ഗുജറാത്തിലെ കച്ച് ജില്ലയിലെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരനെ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ 30 കാരനായ അഫ്സല്‍ ആണ് പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്തു വരികയാണെന്നും BSF ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്ത് BSF
പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ചാന്‍ കലാന്‍ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തില്‍ നിന്നാണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്തത്. ക്വാഡ്കോപ്റ്റര്‍ മോഡല്‍ - DJI മാവിക് 3 ക്ലാസിക് എന്ന ഡ്രോണാണ് കണ്ടെടുത്തത്. ഡ്യൂട്ടിയിലുള്ള BSF സെനികരുടെ ജാഗ്രതയും വേഗത്തിലുള്ള പ്രവര്‍ത്തനവുമാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ കണ്ടെത്താന്‍ സഹായകരമായത്.
പഞ്ചാബിലെ അതിര്‍ത്തിക്ക് സമീപത്ത് നിന്ന് 16 വയസുകാരനായ പാക് പൗരനെ പിടികൂടി
പഞ്ചാബിലെ തര്‍ണ്‍ തരണ്‍ ജില്ലയിലെ പല്ലോപതി ഗ്രാമത്തിനോട് ചേര്‍ന്നുള്ള അതിര്‍ത്തി വേലിക്ക് സമീപത്ത് നിന്നാണ് കസൂര്‍ സ്വദേശിയായ 10കാരനായ പാക് പൗരനെ BSF അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണും 100 രൂപയുടെ പാക് കറന്‍സിയും കണ്ടെടുത്തു. BSFന്റെയും മറ്റു ഏജന്‍സികളുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കുട്ടിയെ ഖല്‍റ പോലീസ് സ്‌റ്റേഷന് കൈമാറി.
ബംഗ്ലാദേശ് അതിർത്തിയില്‍ കള്ളക്കടത്ത് തടയാൻ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് BSF
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബംഗ്ലാദേശ് അതിർത്തിയിലാണ് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ 40 ഓളം തേനീച്ച പെട്ടികള്‍ അടങ്ങുന്ന കട്ടിയുള്ള മെറ്റൽ വേലി സ്ഥാപിച്ചത്. മയക്കുമരുന്ന്, സ്വർണം തുടങ്ങിയവ കളളക്കടത്ത് നടത്തുന്ന കുറ്റവാളികൾ വേലി മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ തേനീച്ചകൾ ഒരു തടസ്സമായി പ്രവർത്തിക്കുമെന്ന് BSF അധികൃതര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ വെടിവെപ്പില്‍ ബി.എസ്.എഫ്. ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ രാംഘര്‍ സെക്ടറില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. 24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.