ബംഗ്ലാദേശ് അതിർത്തിയില്‍ കള്ളക്കടത്ത് തടയാൻ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് BSF

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബംഗ്ലാദേശ് അതിർത്തിയിലാണ് മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ 40 ഓളം തേനീച്ച പെട്ടികള്‍ അടങ്ങുന്ന കട്ടിയുള്ള മെറ്റൽ വേലി സ്ഥാപിച്ചത്. മയക്കുമരുന്ന്, സ്വർണം തുടങ്ങിയവ കളളക്കടത്ത് നടത്തുന്ന കുറ്റവാളികൾ വേലി മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ തേനീച്ചകൾ ഒരു തടസ്സമായി പ്രവർത്തിക്കുമെന്ന് BSF അധികൃതര്‍ പറഞ്ഞു.