ഇന്ത്യ – ബംഗ്ലാദേശ് മത്സരം നടത്താന്‍ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ

ഇന്ത്യ - ബംഗ്ലാദേശ് ടി20 മത്സരം നടക്കുന്ന ഒക്ടോബര്‍ ആറാം തീയതി ഹിന്ദു മഹാസഭ മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മത്സരം നടത്താന്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ടീം ഗ്വാളിയറില്‍ കളിക്കാന്‍ എത്തുമ്പോൾ പ്രതിഷേധിക്കുമെന്നും സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുകയാണെന്നും ജയ്‌വീര്‍ ഭരദ്വാജ് ആരോപിച്ചു. അതേസമയം ബന്ദിന്റെയന്ന് അശ്യസർവീസുകൾക്ക് തടസമുണ്ടാകില്ലെന്ന് ഹിന്ദു മഹാസഭ അറിയിച്ചു.

ദുർഗ പൂജ: ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം അയയ്ക്കാൻ ബംഗ്ലാദേശ് സർക്കാർ അനുമതി നൽകി

ദുർഗ പൂജ സമയത്ത് ഹിൽസ മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്ത് ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് സർക്കാർ അനുമതി നൽകി. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. ബംഗ്ലദേശിലെ സാധാരണ ജനങ്ങൾക്ക് കുറ‍ഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഇന്ത്യയിലേക്ക് ഹില്‍സ മത്സ്യക്കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്

ദുര്‍ഗാപൂജ ആഘോഷങ്ങള്‍ അടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യക്കയറ്റുമതിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുര്‍ഗ പൂജയുള്‍പ്പെടെയുള്ള ആഘോഷവേളകളിലെ വിശിഷ്ട വിഭവങ്ങളിലൊന്നാണ് ഹില്‍സ മത്സ്യം. അതിനാല്‍ പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ദുര്‍ഗാപൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഇലിഷ് അഥവാ പദ്മ ഹില്‍സ കയറ്റുമതി നിര്‍ത്തിവെയ്ക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബംഗ്ലാദേശിൽ മതപരവും രാഷ്ട്രീയവുമായ വിവേചനം ഉണ്ടാകില്ലെന്ന് മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് പൗരന്മാരോട് അവരുടെ മതത്തിൻ്റെയോ, രാഷ്ട്രീയത്തിൻ്റെയോ, വിശ്വാസത്തിൻ്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. ശ്രീകൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളും, ഗോത്രങ്ങളും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും പുതിയ ബംഗ്ലാദേശിൽ തുല്യാവകാശമുള്ള പൗരന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളും പ്രവർത്തിക്കണമെന്നും യൂനുസ് കൂട്ടിച്ചേർത്തു.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന് വിജയം

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 6.3 ഓവറില്‍ വിക്കറ്റ് പോകാതെ വിജയത്തിലെത്തുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായാണ് ബംഗ്ലദേശ് പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്ഥാനായിരുന്നു വിജയിച്ചത്. ഒരു സമനിലയും.

ഷെയ്ഖ് ഹസീനക്കെതിരെ ബംഗ്ലാദേശില്‍ ഒന്‍പത് കേസുകള്‍ കൂടി

രാജ്യത്ത് പടര്‍ന്ന വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും പുതിയ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചു. ഷെയ്ക്ക് ഹസീനയെ എത്രയും വേഗം വിചാരണക്കായി വിട്ടുകൊടുക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആവശ്യം ഇന്ത്യ തള്ളിയേക്കും. യുദ്ധക്കുറ്റങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഷെയ്ഖ് ഹസീന സ്ഥാപിച്ച ട്രിബ്യൂണല്‍ നിലവില്‍ ഹസീനയ്‌ക്കെതിരെ അന്വേഷണം നടത്തുകയാണ്.

ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ബംഗ്ലാദേശിലുണ്ടായ ആഭ്യന്തര കലാപത്തിന് പിന്നാലെ ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ ധാക്കയില്‍ റാലി ഉള്‍പ്പടെ നടത്തിയിരുന്നു. ഹിന്ദുക്കളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഫോണിൽ വിളിച്ചിരുന്നുവെന്നും സംഭാഷണത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയെന്നും ഇന്ത്യയുടെ പിന്തുണയ്ക്കായി അദ്ദേഹം അഭ്യര്‍ഥിച്ചുവെന്നും മോദി പറഞ്ഞു.

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ പലചരക്ക് കടയുടമ അബു സെയ്ദ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. ഹസീന ബംഗ്ലദേശ് വിട്ടതിനുശേഷം അവരുടെ പേരില്‍ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്. പ്രക്ഷോഭം ശക്തമായതോടെ ഹസീന രാജി സമര്‍പ്പിച്ച് രാജ്യം വിടുകയായിരുന്നു.

ബംഗ്ലാദേശ് കലാപം; സമുദ്രാതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ

ബംഗ്ലാദേശില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യ-ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈനില്‍ (IMBL) പട്രോളിംഗും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ കടന്നുകയറ്റങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ജാഗ്രത വര്‍ധിപ്പിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ബംഗ്ലാദേശിലുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ ഇതുവരെ 230 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് കലാപം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ തുടങ്ങി ന്യൂനപക്ഷങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് ഇടക്കാല സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.