കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗര്‍ക്കെതിരെ കേസ്
ഡ്രോണ്‍ ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്‌ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അര്‍ജുന്‍ വീഡിയോകള്‍ പങ്കുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എയര്‍പോര്‍ട്ട് അധികൃതരുടെ അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്തി. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു. ഡ്രോണുകളുടെ നിരോധിത മേഖലാണ് കൊച്ചി വിമാനത്താവളം.
പ്രതിരോധ സേനയ്ക്ക് കരുത്തേകാന്‍ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണ്‍
പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാനാണ് ദൃഷ്ടി -10 എന്നറിയപ്പെടുന്ന ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് നല്‍കുക. അദാനി ഡിഫന്‍സ് സിസ്റ്റംസ് ആണ് ഡ്രോണ്‍ വിതരണം ചെയ്യുക. ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകളില്‍ ആദ്യത്തേത് മെയ് 18ന് ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് സൈന്യത്തിന് നല്‍കുക. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഇത് വിന്യസിക്കുക.
ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്ത് BSF
പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ചാന്‍ കലാന്‍ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തില്‍ നിന്നാണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ച ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്തത്. ക്വാഡ്കോപ്റ്റര്‍ മോഡല്‍ - DJI മാവിക് 3 ക്ലാസിക് എന്ന ഡ്രോണാണ് കണ്ടെടുത്തത്. ഡ്യൂട്ടിയിലുള്ള BSF സെനികരുടെ ജാഗ്രതയും വേഗത്തിലുള്ള പ്രവര്‍ത്തനവുമാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ കണ്ടെത്താന്‍ സഹായകരമായത്.