പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ഭ്രമയുഗം’ ട്രെയിലര്‍

ഈ സിനിമ കാണാന്‍ വരുന്നവര്‍ ശൂന്യമായ മനസ്സോടുകൂടി വേണം സിനിമ കാണാനെന്നും എന്നാലേ സിനിമ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമാണ് ട്രെയിലര്‍ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞത്. ഭീതിപ്പെടുത്തുന്ന ആകാംഷ നിലനിര്‍ത്തുന്ന ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമയുഗം'. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.