Short Vartha - Malayalam News

മമ്മൂട്ടി ചിത്രം ടർബോ ജൂൺ 13ന് തിയേറ്ററുകളിലേക്ക്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ ജൂൺ 13ന് തിയേറ്ററുകളിൽ എത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന്‍- കോമഡി ജോണർ വിഭാഗത്തിലുള്ളതാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. വേഫറർ ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത്.