Short Vartha - Malayalam News

പാലേരിമാണിക്യം സെപ്റ്റംബര്‍ 20ന് വീണ്ടും തിയേറ്ററുകളിലെത്തുന്നു

മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബര്‍ 20ന് വീണ്ടും പ്രദര്‍ശനത്തിനെത്തും. 2009ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ശ്വേത മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തിരുന്നു. മഹാ സുബൈര്‍ എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.