Short Vartha - Malayalam News

മമ്മൂട്ടിയുടെ ഭ്രമയുഗം മാര്‍ച്ച് 15ന് OTTയിലേക്ക്

പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച മമ്മൂട്ടി ചിത്രം മാര്‍ച്ച് 15ന് സോണി ലിവില്‍ സ്ട്രീം ചെയ്യും. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.