Short Vartha - Malayalam News

‘മലയാളി ഫ്രം ഇന്ത്യ’ OTT യിൽ എത്തി

നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മെയ് മാസം തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളായ ടർബോയും തലവനും വൈകാതെ സോണി ലിവിൽ എത്തും. മമ്മൂട്ടി ചിത്രം 'ടർബോ' ഈ മാസം OTT യിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചിത്രം ഓഗസ്റ്റിലാകും എത്തുക എന്നാണ് പുതിയ അറിയിപ്പ്. ജിസ് ജോയ് സംവിധാനം ചെയ്ത ആസിഫ് അലി - ബിജു മേനോൻ ചിത്രമായ 'തലവൻ' സെപ്റ്റംബറിൽ ഓണം റിലീസായി OTT യിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.