Short Vartha - Malayalam News

‘ഗുരുവായൂരമ്പല നടയിൽ’ OTT യിലേക്ക്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത '​ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രം ആറാം ആഴ്ചയിലേക്ക് കടന്ന് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ OTT റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം അടുത്ത മാസം ആമസോൺ പ്രൈമിൽ എത്തുമെന്നാണ് OTT പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 16ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 90 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.