Short Vartha - Malayalam News

തലവൻ OTT യിലെത്തുന്നു

ജിസ് ജോയ് സംവിധാനം നിർവഹിച്ച് ആസിഫ് അലി - ബിജു മേനോൻ എന്നിവർ ഒന്നിച്ച ക്രൈം ത്രില്ലർ ചിത്രമായ തലവൻ OTT യിലെത്തുന്നു. ചിത്രം സെപ്റ്റംബർ 12ന് സോണി ലിവിലൂടെ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മെയ് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആനന്ദ് തേവർക്കാട്ട് , ശരത് പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ശങ്കര്‍ രാമകൃഷ്‍ണൻ, ജാഫര്‍ ഇടുക്കി, ദിലീഷ് പോത്തൻ, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.