Short Vartha - Malayalam News

മമ്മൂട്ടി ചിത്രം ടര്‍ബോ OTTയിലേക്ക്

വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ടര്‍ബോ ജൂലൈ 12ന് OTTയില്‍ സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സോണി ലിവിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മെയ് 23ന് തിയേറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ.