Short Vartha - Malayalam News

‘വാഴ’ സെപ്റ്റംബര്‍ 23 ന് OTTയിലെത്തും

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ് OTTയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 23 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ഹാഷിര്‍ എന്നിവരെക്കൂടാതെ ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.