Short Vartha - Malayalam News

‘നുണക്കുഴി’ സെപ്റ്റംബര്‍ 13ന് OTTയിലെത്തും

ബേസില്‍ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴിയുടെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13ന് സീ 5ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 15 നായിരുന്നു കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം തീയേറ്ററുകളിലെത്തിയത്. നിഖില വിമല്‍, ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.