‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ 4Kയില്‍ റീ റിലീസിന്

ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ ചിത്രത്തിന്റെ 4K പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയറ്ററിലെത്തിക്കാൻ ഒരുങ്ങുന്നത്. ടി പി രാജീവന്‍റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ഡിസംബര്‍ 5 ന് ആയിരുന്നു. മമ്മൂട്ടി മൂന്ന് വേഷങ്ങളിലെത്തിയ ഈ ചിത്രം മൂന്നാം തവണയാണ് തിയറ്ററില്‍ എത്തുന്നത്.