ബജറ്റ് 27 കോടി; ഭ്രമയുഗം റിലീസ് ചെയ്യുക 20 വിദേശ രാജ്യങ്ങളില്‍

UK, ജര്‍മ്മനി, UAE, സൗദി അറേബ്യ, ഫ്രാന്‍സ്, USA, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലടക്കമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കേരളത്തിലും 300ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15നാണ് ചിത്രത്തിന്റെ റിലീസ്. പൂര്‍ണ്ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ എത്തുന്ന ഭ്രമയുഗത്തിന്റെ ബജറ്റ് 27.73കോടിയാണ്.