മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'ഭ്രമയുഗം' സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 28-ാം ദിവസമാണ് ചിത്രം OTT യിലെത്തുന്നത്. ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തുന്ന മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന പ്രത്യേകത ഭ്രമയുഗത്തിനുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രം ആഗോളതലത്തിൽ 60 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
മമ്മൂട്ടിയുടെ ഭ്രമയുഗം മാര്‍ച്ച് 15ന് OTTയിലേക്ക്
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച മമ്മൂട്ടി ചിത്രം മാര്‍ച്ച് 15ന് സോണി ലിവില്‍ സ്ട്രീം ചെയ്യും. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
‘ഭ്രമയുഗം’ 50 കോടി ക്ലബിൽ ഇടം നേടി
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 50 കോടി പിന്നിട്ടു. ഫെബ്രുവരി 15ന് തിയേറ്ററുകളിൽ എത്തിയ സിനിമ വെറും 11 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ധാർത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റത്തിനൊരുങ്ങി ഭ്രമയുഗം
തിയേറ്ററിൽ റിലീസായി അന്യഭാഷാ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴി മാറ്റത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഫെബ്രുവരി 23ന് റിലീസ് ചെയ്യും. ഫെബ്രുവരി 15 അന്യസംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് സബ് ടൈറ്റിലുകളോട് കൂടിയ മലയാളം പതിപ്പാണ് റിലീസ് ചെയ്തത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തിയേറ്ററുകളിലെത്തും
ഇന്ത്യക്ക് പുറമെ 27 വിദേശ രാജ്യങ്ങളിലും ചിത്രം നാളെ റിലീസ് ചെയ്യും. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് സംബന്ധിച്ച വിഷയത്തിൽ കോട്ടയം പുഞ്ചമൺ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പുഞ്ചമൺ പോറ്റി എന്ന പേരിന് പകരം കൊടുമോൺ പോറ്റി എന്നാക്കിയെന്നും ഇതിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു.
ഈ സിനിമ കാണാന്‍ വരുന്നവര്‍ ശൂന്യമായ മനസ്സോടുകൂടി വേണം സിനിമ കാണാനെന്നും എന്നാലേ സിനിമ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമാണ് ട്രെയിലര്‍ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞത്. ഭീതിപ്പെടുത്തുന്ന ആകാംഷ നിലനിര്‍ത്തുന്ന ട്രെയിലറാണ് പുറത്തു
വന്നിരിക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമയുഗം'. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ബജറ്റ് 27 കോടി; ഭ്രമയുഗം റിലീസ് ചെയ്യുക 20 വിദേശ രാജ്യങ്ങളില്‍
UK, ജര്‍മ്മനി, UAE, സൗദി അറേബ്യ, ഫ്രാന്‍സ്, USA, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലടക്കമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കേരളത്തിലും 300ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15നാണ് ചിത്രത്തിന്റെ റിലീസ്. പൂര്‍ണ്ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ എത്തുന്ന ഭ്രമയുഗത്തിന്റെ ബജറ്റ് 27.73കോടിയാണ്.