മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തിയേറ്ററുകളിലെത്തും

ഇന്ത്യക്ക് പുറമെ 27 വിദേശ രാജ്യങ്ങളിലും ചിത്രം നാളെ റിലീസ് ചെയ്യും. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് സംബന്ധിച്ച വിഷയത്തിൽ കോട്ടയം പുഞ്ചമൺ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പുഞ്ചമൺ പോറ്റി എന്ന പേരിന് പകരം കൊടുമോൺ പോറ്റി എന്നാക്കിയെന്നും ഇതിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു.