Short Vartha - Malayalam News

‘ഭ്രമയുഗം’ OTT യിൽ സ്ട്രീമിങ് ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'ഭ്രമയുഗം' സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് 28-ാം ദിവസമാണ് ചിത്രം OTT യിലെത്തുന്നത്. ഏറെക്കാലത്തിന് ശേഷം മലയാളത്തിലെത്തുന്ന മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്ന പ്രത്യേകത ഭ്രമയുഗത്തിനുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രം ആഗോളതലത്തിൽ 60 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.