Short Vartha - Malayalam News

‘ഭ്രമയുഗം’ 50 കോടി ക്ലബിൽ ഇടം നേടി

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 50 കോടി പിന്നിട്ടു. ഫെബ്രുവരി 15ന് തിയേറ്ററുകളിൽ എത്തിയ സിനിമ വെറും 11 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ധാർത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.