മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്ന ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. 4K അറ്റ്മോസ് ശബ്ദ സാങ്കേതിക മികവോടെ ചിത്രം സെപ്റ്റംബർ 20ന് വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം ഇത് മൂന്നാം തവണയാണ് തിയേറ്ററുകളിൽ എത്തുന്നത്. 2009ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ചിത്രവുമാണ് ഇത്. മികച്ച സിനിമ, മികച്ച നടൻ (മമ്മൂട്ടി), മികച്ച നടി (ശ്വേത മേനോൻ) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
പാലേരിമാണിക്യം സെപ്റ്റംബര്‍ 20ന് വീണ്ടും തിയേറ്ററുകളിലെത്തുന്നു
മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'
ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബര്‍ 20ന് വീണ്ടും പ്രദര്‍ശനത്തിനെത്തും. 2009ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ശ്വേത മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തിരുന്നു. മഹാ സുബൈര്‍ എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണം: മമ്മൂട്ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മമ്മൂട്ടി. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മമ്മൂട്ടി ചിത്രം ടര്‍ബോ ഓഗസ്റ്റ് 9ന് OTT യിലെത്തും
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് മെയ് 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടർബോ. ചിത്രം ഓഗസ്റ്റ് 9ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 70 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്.
‘ടര്‍ബോ’ കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്നത് 364 സ്‌ക്രീനുകളില്‍
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഔട്ട്‌സൈഡ് കേരള സ്‌ക്രീന്‍ കൗണ്ടാണിത്. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി 'ടര്‍ബോ' മാറി. കേരളത്തിലും 300-ലധികം തീയറ്ററുകളിലാണ് 'ടര്‍ബോ' പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
മമ്മൂട്ടി ചിത്രം ടർബോയുടെ റിലീസ് തീയതി മാറ്റി
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ടർബോ മെയ് 23ന് തിയേറ്ററുകളിൽ എത്തും. ജൂൺ 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഫസ്റ്റ് ലുക്ക് അടക്കം ചിത്രത്തിന്റെ പുറത്ത് വന്ന എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.
മമ്മൂട്ടി ചിത്രം ടർബോ ജൂൺ 13ന് തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ ജൂൺ 13ന് തിയേറ്ററുകളിൽ എത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന്‍- കോമഡി ജോണർ വിഭാഗത്തിലുള്ളതാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ചിത്രം നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. വേഫറർ ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗം മാര്‍ച്ച് 15ന് OTTയിലേക്ക്
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച മമ്മൂട്ടി ചിത്രം മാര്‍ച്ച് 15ന് സോണി ലിവില്‍ സ്ട്രീം ചെയ്യും. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഈ സിനിമ കാണാന്‍ വരുന്നവര്‍ ശൂന്യമായ മനസ്സോടുകൂടി വേണം സിനിമ കാണാനെന്നും എന്നാലേ സിനിമ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമാണ് ട്രെയിലര്‍ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞത്. ഭീതിപ്പെടുത്തുന്ന ആകാംഷ നിലനിര്‍ത്തുന്ന ട്രെയിലറാണ് പുറത്തു
വന്നിരിക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭ്രമയുഗം'. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ബജറ്റ് 27 കോടി; ഭ്രമയുഗം റിലീസ് ചെയ്യുക 20 വിദേശ രാജ്യങ്ങളില്‍
UK, ജര്‍മ്മനി, UAE, സൗദി അറേബ്യ, ഫ്രാന്‍സ്, USA, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലടക്കമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. കേരളത്തിലും 300ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15നാണ് ചിത്രത്തിന്റെ റിലീസ്. പൂര്‍ണ്ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ എത്തുന്ന ഭ്രമയുഗത്തിന്റെ ബജറ്റ് 27.73കോടിയാണ്.