Short Vartha - Malayalam News

‘ടര്‍ബോ’ കേരളത്തിന് പുറത്ത് റിലീസ് ചെയ്യുന്നത് 364 സ്‌ക്രീനുകളില്‍

ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഔട്ട്‌സൈഡ് കേരള സ്‌ക്രീന്‍ കൗണ്ടാണിത്. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി 'ടര്‍ബോ' മാറി. കേരളത്തിലും 300-ലധികം തീയറ്ററുകളിലാണ് 'ടര്‍ബോ' പ്രദര്‍ശിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 മണിക്കൂര്‍ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.