11.48 കോടി പാൻ നമ്പറുകൾ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

2023 ജൂൺ 30 ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപ പിഴയായി ഈടാക്കുന്നുണ്ട്. പിഴയായി ഇതുവരെ 600 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നികുതി റീഫണ്ട് ലഭിക്കാത്ത സാഹചര്യം പാൻ കാര്‍ഡ് നിർജീവമായാൽ ഉണ്ടാകും.
Tags : Aadhaar