Short Vartha - Malayalam News

ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി 2024 ജൂൺ 14 വരെയാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. മാർച്ച് 14 ആണ് അവസാന തീയതി എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ പുതുക്കാനാകും.