ആധാർ കാർഡിലെ തിരുത്തല്‍; വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള നിബന്ധനകളില്‍ മാറ്റം

യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി കഴിഞ്ഞയാഴ്ചയാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കുന്നതിനും തിരുത്തലിനുമുള്ള ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രവാസികള്‍ ആധാർ എടുക്കുന്നതിനായി സാധുതയുള്ള ഇന്ത്യന്‍ പാസ്പോർട്ടാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്. 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ചവർ ജനന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
Tags : Aadhaar