ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍; സൗജന്യ സേവനത്തിനുളള സമയം അവസാനിക്കുന്നു
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുളള സമയം സെപ്തംബര്‍ 14ന് അവസാനിക്കും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓരോ പത്ത് വര്‍ഷത്തിനിടയിലും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. UIDAI പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാവുന്നതാണ്.
ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി 2024 ജൂൺ 14 വരെയാക്കിയതായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. മാർച്ച് 14 ആണ് അവസാന തീയതി എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ പുതുക്കാനാകും.
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാന്‍ മാര്‍ച്ച് 14 വരെ അവസരം
MyAadhaar പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യ സേവനം ലഭ്യമാകുക. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈന്‍ ആയി തിരുത്താന്‍ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍ തന്നെ പോകേണ്ടി വരും. സൗജന്യമായി ആധാര്‍ പുതുക്കാനുള്ള സമയപരിധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യപ്രകാരം സമയപരിധി വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
11.48 കോടി പാൻ നമ്പറുകൾ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല
2023 ജൂൺ 30 ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരിൽ നിന്ന് 1,000 രൂപ പിഴയായി ഈടാക്കുന്നുണ്ട്. പിഴയായി ഇതുവരെ 600 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നികുതി റീഫണ്ട് ലഭിക്കാത്ത സാഹചര്യം പാൻ കാര്‍ഡ് നിർജീവമായാൽ ഉണ്ടാകും.
സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് 14ന് അവസാനിക്കും
സൗജന്യമായുള്ള ആധാര്‍ അപ്‌ഡേഷനായുള്ള സമയപരിധി ഡിസംബര്‍ 15ന് അവസാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. മാര്‍ച്ച് 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. myaadhaar.uidai.gov.in എന്ന് വെബ്‌സൈറ്റ് മുഖേനയും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ആധാറിലെ വിവരങ്ങള്‍ പുതുക്കാവുന്നതാണ്.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം: മന്ത്രി സജി ചെറിയാൻ
ആധാർ കാർഡ് കൈവശമില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്ന് ബോട്ടുടമ ഉറപ്പാക്കണം. രാജ്യ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ കെ കെ രമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആധാർ കാർഡിലെ തിരുത്തല്‍; വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള നിബന്ധനകളില്‍ മാറ്റം
യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി കഴിഞ്ഞയാഴ്ചയാണ് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കുന്നതിനും തിരുത്തലിനുമുള്ള ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രവാസികള്‍ ആധാർ എടുക്കുന്നതിനായി സാധുതയുള്ള ഇന്ത്യന്‍ പാസ്പോർട്ടാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്.Read More
18 വയസിന് മുകളിലുള്ളവർ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോൾ, അപേക്ഷയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫിസിക്കൽ വെരിഫിക്കേഷൻ നടപ്പാക്കാന്‍ UIDAI ഒരുങ്ങുന്നത്. സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന നോഡൽ ഓഫീസർമാരായിരിക്കും വെരിഫിക്കേഷന് മേല്‍നോട്ടം നൽകുക.
ആധാർ സൗജന്യമായി പുതുക്കാനുള്ള സമയം മാർച്ച് 14 വരെ നീട്ടി
ഡിസംബര്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. ആധാറുളള എല്ലാവരും 10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമുളളത്. അക്ഷയ കേന്ദ്രങ്ങളില്‍ സേവനം ഉപയോഗപ്പെടുത്തുന്നതിന് 50 രൂപയാണ് ഫീസ്.
ആധാർ എൻറോൾമെന്‍റ് നിയമങ്ങൾ പരിഷ്കരിച്ച് കേന്ദ്രം
ആധാർ ലഭിക്കുന്നതിനു വിരലടയാളവും ഐറിസ് സ്കാനും ആവശ്യമാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിയമം. എന്നാൽ വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്താൽ ആധാർ ലഭിക്കും. ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി.