Short Vartha - Malayalam News

ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍; സൗജന്യ സേവനത്തിനുളള സമയം അവസാനിക്കുന്നു

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാനുളള സമയം സെപ്തംബര്‍ 14ന് അവസാനിക്കും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓരോ പത്ത് വര്‍ഷത്തിനിടയിലും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. UIDAI പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാവുന്നതാണ്.