Short Vartha - Malayalam News

സൗജന്യമായി ആധാര്‍ പുതുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി

പത്ത് വര്‍ഷത്തിലേറെയായ ആധാര്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച് പുതുക്കുന്നത് നല്ലതാണ്. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ID, ജനനത്തീയതി തുടങ്ങിയ വിവരങ്ങളും വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക്സ് വിവരങ്ങളും പുതുക്കാനാവും. UIDAI പോര്‍ട്ടല്‍ വഴിയും ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ചും ആധാര്‍ പുതുക്കാം. ജൂണ്‍ 14 വരെയാണ് സൗജന്യമായി ആധാര്‍ പുതുക്കാന്‍ സാധിക്കുക.