Short Vartha - Malayalam News

18 വയസ് കഴിഞ്ഞ് ആധാറിന് അപേക്ഷിക്കുന്നവര്‍ക്ക് ഫീല്‍ഡ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി

18 വയസ് പൂര്‍ത്തിയായതിന് ശേഷം ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട് മാതൃകയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അപേക്ഷകനെ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടാല്‍ മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് തീരുമാനം. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. 18 വയസ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. വ്യാജ ആധാര്‍ തടയുക എന്ന ലക്ഷ്യമിട്ടാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.