Short Vartha - Malayalam News

സൗജന്യമായി ആധാര്‍ പുതുക്കാനുളള സമയപരിധി വീണ്ടും നീട്ടി

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (UIDAI) ആധാര്‍ ഉടമകള്‍ക്ക് അവരുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. 2024 സെപ്റ്റംബര്‍ 14 ആയിരുന്ന സമയപരിധിയാണ് 2024 ഡിസംബര്‍ 14 ലേക്ക് നീട്ടിയത്. ജൂണ്‍ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI സമയപരിധി നീട്ടുന്നത്. അതേസമയം ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ആധാര്‍ കേന്ദ്രത്തില്‍ ബയോമെട്രിക് വിവര അപ്ഡേറ്റ് ഉള്‍പ്പെടെയുള്ള എല്ലാ അപ്ഡേറ്റുകള്‍ക്കും ഫീസ് ആവശ്യമാണ്.